സാ​ങ്കേ​തി​ക തകരാർ; ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ വി​മാ​നം തി​രി​ച്ചി​റ​ക്കി
Wednesday, September 18, 2024 1:02 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ പ​റ​ന്നു​യ​ര്‍​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ വി​മാ​നം തി​രി​ച്ചി​റ​ക്കി. കാ​ബി​നി​ലെ വാ​യു മ​ര്‍​ദ്ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ലു​ഫ്താ​ന്‍​സ വി​മാ​നം തി​രി​ച്ചി​റ​ക്കി​യ​ത്.

ജ​ർ​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നി​ന്ന് യു​എ​സി​ലെ ഡാള​സ് ഫോ​ര്‍​ട്ട്‌വ​ര്‍​ത്തി​ലേ​ക്ക് പ​റ​ക്കു​ക​യാ​യി​രു​ന്ന എ​ല്‍​എ​ച്ച് 438 വി​മാ​ന​ത്തി​നാ​ണ് സാ​ങ്കേ​തി​ക തകരാർ നേ​രി​ട്ട​ത്.


217 യാ​ത്ര​ക്കാ​രു​മാ​യി രാ​വി​ലെ 10.12ന് ​പ​റ​ന്നു​യ​ർ​ന്ന വി​മാ​നം ഉ​ച്ച​യ്ക്ക് 12.05ന് ​ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ ലാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.