കടുത്ത തീരുമാനവുമായി ഫോക്സ്‌വാഗൻ; നിരവധി പേർക്ക് തൊഴിൽ നഷ്‌ടമാകും
Monday, September 16, 2024 3:22 PM IST
ജോസ് കുമ്പിളുവേലിൽ
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ പ്ര​മു​ഖ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ക്സ്‌​വാ​ഗ​ൻ ക​മ്പ​നി ത​ങ്ങ​ളു​ടെ ‘തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി’ റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​ത് ജ​ർ​മ​നി​യി​ലെ മാ​ത്ര​മ​ല്ല, ഫോ​ക്സ്‌​വാ​ഗ​നി​ൽ ജോ​ലി ചെ​യ്യു​ന്ന ലോ​ക​മെ​മ്പാ​ടു​മു​ള്ള തൊ​ഴി​ലാ​ളി​ക​ളെ ബാ​ധി​ക്കും.

മ​ല​യാ​ളി പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​മാ​കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. 1994 മു​ത​ൽ നി​ല​നി​ന്നി​രു​ന്ന പ​ദ്ധ​തി ഈ ​വ​ര്‍​ഷാ​വ​സാ​ന​ത്തോ​ടെ റ​ദ്ദാ​ക്കും. ഈ ​തീ​രു​മാ​നം ക​മ്പ​നി​ക്ക് പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ലും ഉ​ത്പ​ന്ന​ങ്ങ​ളി​ലും നി​ക്ഷേ​പി​ക്കു​ന്ന​തി​ന് സാ​മ്പ​ത്തി​ക സ്ഥി​ര​ത നേ​ടാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ക​മ്പ​നി അ​ധി​കൃ​ത​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.


എ​ന്നാ​ൽ, തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ഈ ​തീ​രു​മാ​ന​ത്തെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്നു​ണ്ട്. ര​ണ്ടു കൊ​ല്ലം മു​ത​ൽ ഏ​ഴു വ​ർ​ഷം വ​രെ ക​മ്പ​നി​യി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന നി​ര​വ​ധി പേ​രെ ഇ​തി​ന​കം ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടി​ട്ടു​ണ്ട്.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി റ​ദ്ദാ​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ൽ പി​രി​ച്ചു​വി​ട​ലു​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ. ജൂ​ലൈ ഒ​ന്ന് മു​ത​ല്‍ പി​രി​ച്ചു​വി​ട​ലു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ഇ​തോ​ടെ പ​ല ഫാ​ക്ട​റി​ക​ളും അ​ട​ച്ച് പൂ​ട്ട​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്.