മ​ല്ലൂ​സ് ഗ്യോ​ട്ടിം​ഗ​ന്‍റെ ഓ​ണാ​ഘോ​ഷം ഇ​ന്ന്
Saturday, September 21, 2024 3:02 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ഗ്യോ​ട്ടിം​ഗ​ന്‍: ജ​ര്‍​മ​നി​യി​ലെ നീ​ഡ​ര്‍​സാ​ക്സ​ണ്‍ സം​സ്ഥാ​ന​ത്തി​ലെ യൂ​ണി​വേ​ഴ്സി​റ്റി ന​ഗ​ര​മാ​യ ഗ്യോ​ട്ടിം​ഗ​നി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മ​ല്ലൂ​സ് ഗ്യോ​ട്ടിം​ഗ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച അ​ര​ങ്ങേ​റും.


ദേ ​മാ​വേ​ലി പി​ന്നെ​യും എ​ന്ന ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി ഗ്യോ​ട്ടിം​ഗ​നി​ലെ സെ​ന്‍റ് പൗ​ലോ​സ് ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ (St.Paulus Kirche Auditorium, Wilhelm Weber Str. 15, 37073 Goettingen) രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും.


തു​ട​ര്‍​ന്ന് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​വും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും. ഉ​ച്ച​യ്ക്ക് 12ന് ​തി​രു​വോ​ണ സ​ദ്യ​യും തു​ട​ര്‍​ന്ന് വ​ടം​വ​ലി ഉ​ള്‍​പ്പ​ടെയുള്ള കാ​യി​ക മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും. മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​ന​ത്തോ​ടെ ആ​ഘോ​ഷ​ത്തി​ന് കൊ​ടി​യി​റ​ങ്ങും.

ആ​ഘോ​ഷ പ​രി​പാ​ടി​യി​ലേ​ക്ക് ഏ​വ​രെ​യും ഹാ​ര്‍​ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.