ഡ​ൺ​ഗാ​ർ​വ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണം ആ​ഘോ​ഷി​ച്ചു
Tuesday, September 17, 2024 4:05 PM IST
വാ​ട്ട​ർ​ഫോ​ർ​ഡ്: ഡ​ൺ​ഗാ​ർ​വ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണം ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു. മൗ​ണ്ട് മെ​ല്ല​റി ക​മ്യൂ​ണി​റ്റി ഹാ​ളി​ലാ​ണ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ന​ട​ത്തി​യ​ത്. വാ​ട്ട​ർ​ഫോ​ർ​ഡ് മു​ൻ മേ​യ​റും സി​റ്റി ആ​ൻ​ഡ് കൗ​ണ്ടി കൗ​ൺ​സി​ല​ർ ഡാ​മി​യ​ൻ ഗേ​ക​നും ഭാ​ര്യ ന​ടാ​ന്യ ഗേ​ക​നു​മാ​ണ് പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി പ​ങ്കെ​ടു​ത്ത അ​വ​രെ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു പോ​ളും സെ​ക്ര​ട്ട​റി റോ​ണി മാ​ത്യൂ​സും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സോ​നു ജോ​ർ​ജും ചേ​ർ​ന്ന് പൊ​ന്നാ​ട​യും പാ​രി​തോ​ഷി​ക​വും ന​ൽ​കി ആ​ദ​രി​ച്ചു.



സി​ജോ ജോ​ർ​ഡി അ​സോ​സി​യേ​ഷ​ന്‍റെ ച​രി​ത്രം, വ​ള​ർ​ച്ച എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ഒ​രു ഹ്ര​സ്വ അ​വ​ലോ​ക​നം ന​ൽ​കി. മ​ഹാ​ബ​ലി​യു‌​ടെ ദ​യ​യും ഔ​ദാ​ര്യ​വും എ​ടു​ത്തു​കാ​ട്ടി ഷോ​ഫി ബി​ജു ഓ​ണ​ത്തി​ന്‍റെ പു​രാ​ണ പ​ശ്ചാ​ത്ത​ലം വി​ശ​ദീ​ക​രി​ച്ചു.

മ​ഹാ​ബ​ലി​യു​ടെ പ്ര​തീ​കാ​ത്മ​ക പ്ര​വേ​ശ​ന​ത്തോ​ടെ ഓ​ണം സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ഓ​ണ​സ​ന്ദേ​ശം ന​ൽ​കി​യ മാ​വേ​ലി വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രെ അ​നു​സ്മ​രി​ക്കു​ക​യും സ​ദ​സ് ഒ​ന്നാ​കെ ഒ​രു നി​മി​ഷ​ത്തെ മൗ​നം ആ​ച​രി​ക്കു​ക​യും ചെ​യ്തു.




അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​ഡി​ഡ​ന്‍റ് കൂ​ടി​യാ​യ ബി​ജു കു​മാ​റാ​ണ് മാ​വേ​ലി​യാ​യി വേ​ഷ​മി​ട്ട​ത്. ക്രി​സ്റ്റീ​ന ബോ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന തി​രു​വാ​തി​ര ഡാ​ൻ​സ് മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി.

കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ഓ​ണ​ക്ക​ളി​ക​ൾ, ക്ലോ​ൺ​മേ​ൽ ഇ​ന്ത്യ​ൻ ഓ​ഷ്യ​ൻ ഒ​രു​ക്കി​യ ഓ​ണ​സ​ദ്യ എ​ന്നി​വ പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടി.



ഡ​ൺ​ഗാ​ർ​വ​ൻ, കാ​പ്പ​ക്വീ​ൻ, ടാ​ലോ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ അം​ഗ​ങ്ങ​ളാ​യു​ള്ള സം​ഘ​ട​ന​യാ​ണ് ഡ​ൺ​ഗാ​ർ​വ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.