കെപിഎ വനിതാ വിഭാഗം പ്രവാസിശ്രീ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു
Tuesday, March 11, 2025 2:58 PM IST
ട്യൂബ്ലി: തുല്യതയ്ക്കും നീതിക്കും വിവേചനമില്ലാത്ത സ്വതന്ത്രമായ ജീവിതത്തിനായുള്ള സ്ത്രീയുടെ അവകാശപ്പോരാട്ടങ്ങളെ ഉയർത്തിപ്പിടിച്ചു കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗമായ പ്രവാസിശ്രീയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം സമുചിതമായി ആഘോഷിച്ചു.
ട്യൂബ്ലി കെപിഎ ആസ്ഥാനത്തു വച്ച് നടന്ന ആഘോഷപരിപാടികൾ കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്ഘാടനം ചെയ്തു. യൂണിറ്റ് ഹെഡ് പ്രദീപ അനിൽ അധ്യക്ഷയായിരുന്നു ചടങ്ങിന് സുമി ഷമീർ സ്വാഗതവും അഞ്ജലി രാജ് നന്ദിയും പറഞ്ഞു.
അവകാശങ്ങളും സമത്വവും ശാക്തീകരണവും എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എന്നതാണെന്നും ലിംഗസമത്വത്തിനായുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക എന്ന ആശയം ഉൾക്കൊണ്ട് കൊണ്ട് ഉറച്ച കാൽവയ്പ്പുകളോടെ മുന്നോട്ട് കുതിക്കുകയെന്നത് വളരെ പ്രധാനമാണെന്ന കാര്യം ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കെപിഎ സെക്രട്ടറി അനിൽകുമാർ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, ട്രഷറർ മനോജ് ജമാൽ, പ്രവാസിശ്രീ കൺവീനർമാരായ കിഷോർ കുമാർ, രഞ്ജിത്ത് ആർ പിള്ളൈ, യൂണിറ്റ് ഹെഡ് ഷാമില ഇസ്മയിൽ എന്നിവർ ആശംസകൾ അറിയിച്ചു.
തുടർന്നു പ്രവാസശ്രീ യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ വനിതാദിനത്തിന്റെ ഭാഗമായി കേക്ക് കട്ടിംഗ് നടന്നു.