ബഹറിനിലെ കീം പരീക്ഷാ കേന്ദ്രങ്ങൾ റദ്ദാക്കി
Saturday, March 15, 2025 12:20 PM IST
തിരുവനന്തപുരം: അപേക്ഷകൾ കുറവായതിനാൽ ബഹറിനിലെ കീം പരീക്ഷാ കേന്ദ്രം റദ്ദ് ചെയ്തു. ബഹറിനെ ആദ്യ ചോയ്സായി തെരഞ്ഞെടുത്ത ഉദ്യോഗാർഥികളുടെ കേന്ദ്രം അലോട്ട്മെന്റ് ഉദ്യോഗാർഥിയുടെ തുടർന്നുള്ള മുൻഗണനകളെ അടിസ്ഥാനമാക്കിയായിരിക്കും.