സുനിൽ തോമസ് റാന്നിയുടെ പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു
Friday, March 14, 2025 5:03 PM IST
മനാമ: പ്രവാസി മലയാളി സുനിൽ തോമസ് റാന്നി എഴുതിയ ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സിന്റെ കവർ പേജ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
ബഹറിൻ കേരളീയ സമാജത്തിൽ വച്ച് പ്രിയദർശിനി പബ്ലിക്കേഷൻ ബഹറിൻ കോഓർഡിനേറ്റർ എം.എസ്. സൈദിന്റെ അധ്യക്ഷതയിലാണ് ചടങ്ങ് നടന്നത്.

ഒഐസിസി മിഡിൽ ഈസ്റ്റ് കൺവീനർ രാജു കല്ലുംപുറം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി ആക്ടിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു, പ്രിയദർശിനി പത്തനംതിട്ട ജില്ലാ കോഓർഡിനേറ്റർ ബിപിൻ മാടത്തേത്ത് എന്നിവർ പങ്കെടുത്തു.
പത്ത് വർഷത്തിലേറെയായി ബഹറിനിൽ പ്രവാസജീവിതം നയിക്കുന്ന സുനിൽ തോമസ് പത്തനംതിട്ട ജില്ലയിലെ റാന്നി കീക്കൊഴൂർ സ്വദേശിയാണ്. ഭാര്യ ബിൻസി (നഴ്സ്). ഇരട്ട കുട്ടികളായ മൂന്നു വയസാകുന്ന ഹർലീൻ, ഹന്ന എന്നിവർ മക്കളാണ്.