ഇ.കെ. നായനാർ സ്മാരക റംസാൻ ഫുട്ബോൾ ടൂർണമെന്റ് അബുദാബിയിൽ തുടങ്ങുന്നു
അനിൽ സി. ഇടിക്കുള
Thursday, March 13, 2025 2:11 PM IST
അബുദാബി: നാലാമത് ഇ.കെ. നായനാർ സ്മാരക റംസാൻ ഫുട്ബോൾ ടൂർണമെന്റ് ശനിയാഴ്ച ആരംഭിക്കും. ടൂർണമെന്റിന് മുന്നോടിയായി ജഴ്സി പ്രകാശനവും ട്രോഫി റിവിലിംഗ് ചടങ്ങും സംഘടിപ്പിച്ചു.
ആക്ടിംഗ് പ്രസിഡന്റ് അസീസ് ആനക്കരയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി എ.എൽ. സിയാദ്, ടൂർണമെന്റ് കോഓർഡിനേറ്റർ ഷെറിൻ വിജയൻ, ശക്തി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എ.എൽ. സിയാദ്, അസിസ് ആനകര, നികേഷ് വലിയ വളപ്പിൽ, ഉബൈദ് കൊച്ചന്നൂർ, ഷെറിൻ വിജയൻ, ഷാഫി വട്ടേക്കാട്, രാജീവ് മാഹി,
മുസ്തഫ മാവിലായി, ഷബിൻ പ്രേമരാജൻ, അജിൻ പോത്തേര, സൈനു, റെജിൻ മാത്യു, അഞ്ജലി ജസ്റ്റിൻ, സുമ വിപിൻ, ഓഡിറ്റർ സുനിൽ ഉണ്ണികൃഷ്ണൻ, ശക്തി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വി.പി. കൃഷ്ണകുമാർ, മനോജ് ടി കെ ഷെരിഫ്, നൗഷാദ് കോട്ടക്കൽ,
കെഎസ്സി പ്രസിഡന്റ് ബീരാൻ കുട്ടി, സെക്രട്ടറി നൗഷാദ് യുസഫ്, ട്രഷർ വിനോദ് പട്ടം, വനിതാ വിഭാഗം സെക്രട്ടറി ഗീത ടീച്ചർ, മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കൽ, യുവകലാ സഹിതി പ്രസിഡന്റ് റോയ്, സെക്രട്ടറി രാകേഷ്, അഹല്യ ഹോസ്പിറ്റൽ പ്രതിനിധികളായ സത്യൻ, ശ്രീകാന്ത്, ബിൻജിത്, ചിത്ര രാജേഷ് എന്നിവർ വിവിധ ടീമുകളുടെ ജേഴ്സി പ്രകാശനത്തിന്റെ ഭാഗമായി.
ട്രോഫി റിവീലിംഗ് ചടങ്ങിൽ സിനി - സീരിയൽ ആർട്ടിസ്റ്റ് റെനി രാജ് മുഖ്യാതിഥിയായി.