നോർത്താംപ്ടണിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു
Saturday, March 1, 2025 3:40 PM IST
നോർത്താംപ്ടൺ: കണ്ണൂർ ഉളിക്കൽ സ്വദേശി റോബിൻ ജോസഫ്(49) നോർത്താംപ്ടണിൽ കുഴഞ്ഞുവീണു മരിച്ചു. ഭാര്യ സ്മിതയോടും മകൻ ജോഷ്വയോടും പാർക്കിൽ നടക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നോർത്താംപ്ടണിൽ തന്നെ സംസ്കരിക്കും.
പിതാവ് പുത്തൂർ പി.സി. ഔസേപ്പച്ചൻ ഉളിക്കൽ മണ്ഡപ പറമ്പിലെ വയത്തൂർ യു.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്ററാണ്. മാതാവ്: ത്രേസ്യാമ്മ(അധ്യാപിക). ഭാര്യ: സ്മിത(ചെറുപുഴ പ്ലക്കൂട്ടത്തിൽ കുടുംബം).
മക്കൾ: ജോഷ്വ, ആനി(യുകെ). സഹോദരങ്ങൾ: റോജേഴ്സ് ജോസഫ് (റാഞ്ചി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് പ്രഫസർ), റോബർട്ട് ജോസഫ്(ഏരുവേശി ഗ്രാമപഞ്ചായത്ത് സെക്രട്ടറി).