ലഹരിമരുന്ന് ഇടപാട്: മാസച്യുസിറ്റ്സിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു
പി.പി. ചെറിയാൻ
Wednesday, March 12, 2025 7:20 AM IST
ഹോളിയോക്ക്, മാസച്യുസിറ്റ്സ്: നഗരത്തിൽ ലഹരിമരുന്ന് ഇടപാടിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് ഹോളിയോക്ക് പോലീസ് ഡിപ്പാർട്ട്മെന്റ്.
സൂസി പാർക്ക് പ്രദേശത്തും പരിസരത്തും പ്രത്യേകമായി ലഹരിമരുന്ന് പ്രവർത്തനം തടയുന്നതിനുള്ള മൾട്ടിഏജൻസി ഓപ്പറേഷന്റെ ഭാഗമായാണ് ഈ അറസ്റ്റുകൾ എന്ന് ഹോളിയോക്ക് പോലീസ് മേധാവി ബ്രയാൻ കീനനും മേയർ ജോഷ്വ ഗാർസിയയും പറഞ്ഞു.
ഹോളിയോക്ക് പോലീസ് ഡിപ്പാർട്ട്മെന്റ് നാർക്കോട്ടിക്/വൈസ് യൂണിറ്റ്, ഡിഇഎ സ്പ്രിംഗ് ഫീൽഡ് റെസിഡന്റ് ഓഫിസ്, വെസ്റ്റേൺ മാസച്യുസിറ്റ്സ് എഫ്ബിഐ ഗാങ് ടാസ്ക് ഫോഴ്സ്, ഹാംപ്ഡൻ ഡിസ്ട്രിക്റ്റ് അറ്റോർണി സേഫ് യൂണിറ്റ് എന്നിവർ വ്യാഴാഴ്ച ക്ലെമെന്റെയിലെയും സ്പ്രിംഗ് സ്ട്രീറ്റിലെയും സൂസി പാർക്ക് പ്രദേശത്ത് അന്വേഷണം നടത്തിയിരുന്നു.