ഗ്ലോറിയ ഇൻ എക്സിൽസിസ് - പുൽക്കൂട് നിർമാണ മത്സര വിജയികൾ
സിജോയ് പറപ്പള്ളില്‍
Friday, March 7, 2025 11:01 AM IST
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപത സമിതി സംഘടിപ്പിച്ച "ഗ്ലോറിയ ഇൻ എക്സിൽസിസ്' - പുൽക്കൂട് നിർമാണ ഫാമിലി വീഡിയോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
ജോഷ് പാലാട്ടി & ഫാമിലി (സെന്റ് അൽഫോൻസാ സീറോമലബാർ കത്തോലിക്ക പള്ളി, ഓസ്റ്റിൻ, ടെക്സസ്) ഒന്നാം സ്ഥാനവും അനബെൽ സ്റ്റാർ & ഫാമിലി (സെന്റ് ജൂഡ് സീറോമലബാർ കത്തോലിക്ക പള്ളി, ചാന്റിലി, വിർജീനിയ) രണ്ടാം സ്ഥാനവും ജെസ്ലിൻ റിജോ & ഫാമിലി (സെന്റ് മേരിസ് സീറോമലബാർ കത്തോലിക്ക പള്ളി, പെയർലൻഡ്, ടെക്സസ്) മൂന്നാം സ്ഥാനവും നേടി.
ക്രിസ്തുവാണ് ക്രിസ്മസിന്റെ കേന്ദ്രമെന്നുള്ള വസ്തുത ഏവരേയും ഓർമപ്പെടുത്തുന്നതിനു വേണ്ടിയാണ് ഷിക്കാഗോ രൂപതയിലെ കുടുംബങ്ങൾക്കായി "ഗ്ലോറിയ ഇൻ എക്സിൽസിസ്' എന്ന പേരിൽ ചെറുപുഷ്പ മിഷൻ ലീഗ് പുൽക്കൂട് നിർമാണ മത്സരം സംഘടിപ്പിച്ചത്.
സോണിയ ബിനോയ് മത്സരത്തിന്റെ കോഓർഡിനേറ്ററായി പ്രവർത്തിച്ചു. രൂപത ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ, പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, ജനറൽ സെക്രട്ടറി ടിസൺ തോമസ് എന്നവരുടെ നേതൃത്വത്തിലുള്ള രൂപതാ എക്സിക്യൂട്ടീവ് കമ്മിറ്റി മത്സരം ക്രമീകരിച്ചു.