ഹൂസ്റ്റണിൽ അന്തരിച്ച അജിൻ ജോൺ വിജയന്റെ പൊതുദർശനം തിങ്കളാഴ്ച
ജീമോൻ റാന്നി
Saturday, March 8, 2025 11:40 AM IST
ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമ്മാ ഇടവകാംഗങ്ങളായ വാളക്കുഴി കീച്ചേരിൽ കെ.ജെ. വിജയന്റെയും റാന്നി വയറക്കുന്നിൽ ആനി വിജയന്റെയും മകൻ അജിൻ ജോൺ വിജയൻ(27) ഹൂസ്റ്റണിൽ അന്തരിച്ചു.
പൊതുദർശനം തിങ്കളാഴ്ച ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വൈകുന്നേരം 4.30 മുതൽ എട്ട് വരെ നടക്കും(5810, Almeda Genoa Rd, Houston, TX 77048).
സംസ്കാരം പിന്നീട് തെള്ളിയൂർ ശാലേം മാർത്തോമ്മാ ദേവാലയത്തിൽ. അഞ്ജു സാറ വിജയൻ ഏക സഹോദരിയാണ്. സഹോദരി ഭർത്താവ് കോന്നി വകയാർ കൊങ്ങളത്ത് റിച്ചി ഡാനിയേൽ ഉമ്മൻ.
പൊതുദർശനത്തിന്റെ ലൈവ് സ്ട്രീം ലിങ്ക്: https://www.youtube.com/live/Y0TOk72shog
കൂടുതൽ വിവരങ്ങൾക്ക്: ജോർജ് മാത്യു - 832 707 8612, ജസ്റ്റിൻ ഈസൺ - 409 519 2968, ബാബു കലീന - 832 851 8226.