ന്യൂ​യോ​ർ​ക്ക്: ദീ​ർ​ഘ​കാ​ല​മാ​യി കാ​ത്തി​രു​ന്ന സു​നി​ത വി​ല്യം​സി​ന്റെ​യും ബു​ച്ച് വി​ല്‍​മോ​റി​ന്റെ​യും തി​രി​ച്ചു​വ​ര​വ് തീ​യ​തി നാ​സ സ്ഥി​രീ​ക​രി​ച്ചു. 9 മാ​സം നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ കു​ടു​ങ്ങി​യ സു​നി​ത വി​ല്യം​സി​ന്റെ​യും ബു​ച്ച് വി​ല്‍​മോ​റി​ന്‍റെയും തി​രി​ച്ചു​വ​ര​വ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച് നാ​സ.

സ്പെ​യ്സ് എ​ക്സി​ന്‍റെ ഡ്രാ​ഗ​ൺ പേ​ട​ക​ത്തി​ലേ​റി മാ​ർ​ച്ച് പ​തി​നാ​റി​ന് ഇ​രു​വ​രും ഭൂ​മി​യി​ലെ​ത്തും.
2024 ജൂ​ണി​ൽ സ്റ്റാ​ർ​ലൈ​ന​ർ എ​ന്ന സ്പേ​സ് ക്രാ​ഫ്റ്റി​ൽ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെത്തി​യ ഇ​വ​രു​ടെ മ​ട​ക്ക​വാ​ഹ​ന​ത്തി​ന്‍റെ സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ല​മാ​ണ് ജൂ​ൺ മു​ത​ൽ ബ​ഹി​രാ​കാ​ശ​ത്ത് കു​ടു​ങ്ങി​യ​ത്.


സ്റ്റാ​ര്‍​ലൈ​ന​റി​ന്‍റെ മ​നു​ഷ്യ​രേ​യും വ​ഹി​ച്ചു​ള്ള ഐ​എ​സ്എ​സി​ലേ​ക്കു​ള്ള ആ​ദ്യ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ണ്‍ അ​ഞ്ചി​നാ​ണ് ഇ​ന്ത്യ​ന്‍ വം​ശ​ജ സു​നി​ത വി​ല്യം​സും ബു​ച്ച് വി​ല്‍​മോ​റും ഭൂ​മി​യി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട​ത്.

ജൂ​ണ്‍ ഏ​ഴി​ന് ഐ​എ​സ്എ​സി​ലെ​ത്തി ജൂ​ണ്‍ 13ന് ​മ​ട​ങ്ങാ​നാ​യി​രു​ന്നു പ​ദ്ധ​തി. എ​ന്നാ​ല്‍ സ്റ്റാ​ര്‍​ലൈ​ന​ര്‍ പേ​ട​ക​ത്തി​ന്‍റെ ത്ര​സ്റ്റ​റു​ക​ള്‍​ക്കു​ണ്ടാ​യ ത​ക​രാ​റു​ക​ളും ഹീ​ലി​യം ചോ​ര്‍​ച്ച​യും മ​ട​ക്ക​യാ​ത്ര വൈ​കു​ന്ന​തി​ന് കാ​ര​ണ​മാ​യി.