ന്യൂ​ഡ​ൽ​ഹി: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ത്തി​ന് അ​മേ​രി​ക്ക തി​രി​ച്ച​യ​ച്ച​വ​രി​ൽ 11 ഇ​ന്ത്യ​ക്കാ​ർ​ക്ക് ഇ​ഡി നോ​ട്ടീ​സ് അ​യ​ച്ചു. ജ​ല​ന്ധ​ർ ഓ​ഫീ​സി​ൽ ചോ​ദ്യം​ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​നാ​ണു നി​ർ​ദേ​ശം.

അ​മേ​രി​ക്ക​യി​ൽ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ന​ധി​കൃ​ത ഇ​ന്ത്യ​ൻ കു​ടി​യേ​റ്റ​ക്കാ​രെ അ​ട​ക്കം ട്രം​പ് നാ​ടു​ക​ട​ത്തി​യി​രു​ന്നു.


യു​എ​സ് എ​യ​ർ​ഫോ​ഴ്സി​ന്‍റെ വി​മാ​ന​ത്തി​ൽ ഇ​ന്ത്യ​ക്കാ​രെ ച​ങ്ങ​ല​ക്കി​ട്ട് നാ​ടു​ക​ട​ത്തി​യ​തു വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഇ​ട​വ​ച്ചി​രു​ന്നു.