ഒരു വയസുള്ള കുഞ്ഞിനെ രണ്ട് ദിവസം പട്ടിണിക്കിട്ടു കൊന്നു ; അമ്മ അറസ്റ്റിൽ
പി.പി. ചെറിയാൻ
Wednesday, March 12, 2025 1:00 AM IST
മിസോറി: മിസോറിയിൽ രണ്ടു ദിവസത്തോളം ഭക്ഷണം നൽകാതിരുന്നതിനെ തുടർന്ന് കടുത്ത പോഷകാഹാരക്കുറവ് മൂലം ഒരു വയസുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. സംഭവത്തിൽ ഇരുപൊത്തുന്നുകാരിയായ അലിസ്സ നിക്കോൾ വെഹ്മെയറെ കേപ്പ് ഗിരാർഡ്യൂ അറസ്റ്റ് ചെയ്തു.
ഒരു വയസുള്ള കുട്ടി ഏകദേശം 43 മണിക്കൂറോളം ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
ഫെബ്രുവരി 28ന് വെഹ്മെയറുടെ വീട്ടിൽ നിന്നാണ് കേപ്പ് ഗിരാർഡ്യൂ പോലീസ് ഡിപ്പാർട്മെന്റ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഫെബ്രുവരി 26ന് വൈകുന്നേരം അഞ്ചു മണിക്കും ആറു മണിക്കും ഇടയിലാണ് കുട്ടി അവസാനമായി ഭക്ഷണം കഴിച്ചതെന്ന് വെഹ്മെയർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഫെബ്രുവരി 28ന് പുലർച്ചെ രണ്ടു മണിയോടെ കുട്ടി ഉറക്കമുണർന്ന് കരഞ്ഞു. പക്ഷെ കുട്ടിയെ അവഗണിക്കുന്ന നിലപാടാണ് വെഹ്മെർ സ്വീകരിച്ചത്. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ വെഹ്മെയർക്ക് കുറഞ്ഞത് 15 വർഷത്തെ തടവ് ശിക്ഷ ലഭിക്കും.