ട്രംപിന്റെ പ്രസംഗം 76 ശതമാനം അമേരിക്കക്കാർ അംഗീകരിച്ചതായി റിപ്പോർട്ട്
പി.പി. ചെറിയാൻ
Saturday, March 8, 2025 10:59 AM IST
വാഷിംഗ്ടൺ ഡിസി: യുഎസ് കോൺഗ്രസിന്റെ സംയുക്ത സെഷനെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസംഗം 76 ശതമാനം അമേരിക്കക്കാരും അംഗീകരിച്ചതായി സർവ്വേ.
23 ശതമാനം പേർ മാത്രമാണ്(നാലിലൊന്നിൽ താഴെ) എതിർക്കുന്നു എന്നാണ് സർവേ ഫലം. സിബിഎസ് ന്യൂസ് - യുഗോവാണ് സർവേ നടത്തിയത്. ഡോണൾഡ് ട്രംപിന്റെ തിരിച്ചുവരവ് ഡെമോക്രാറ്റിക് നിയമനിർമാതാക്കൾ അംഗീകരിക്കുന്നില്ലെങ്കിലും അവരുടെ നിയോജകമണ്ഡലങ്ങളിൽ ട്രംപിന്റെ പ്രസംഗം ഇഷ്ടപ്പെട്ടതായി പോൾ.
68 ശതമാനം കാഴ്ചക്കാരും ട്രംപിന്റെ പ്രസംഗത്തെ പ്രതീക്ഷാപൂർവകമെന്നും ഭൂരിപക്ഷം പേരും അതിനെ പ്രചോദനം എന്നും വിശേഷിപ്പിച്ചു. പ്രസംഗം കണ്ട അമേരിക്കക്കാരിൽ ഭൂരിഭാഗവും പ്രസിഡന്റ് തങ്ങൾ ശ്രദ്ധിക്കുന്ന വിഷയങ്ങളിൽ ധാരാളം സമയം ചെലവഴിച്ചതായി പറഞ്ഞതായി സർവ്വേ കണ്ടെത്തി.