യുഎസിൽ പിരിച്ചുവിടൽ ഉയരുന്നു
Friday, March 7, 2025 11:18 AM IST
വാഷിംഗ്ടൺ ഡിസി: കഴിഞ്ഞ രണ്ട് സാന്പത്തിക മാന്ദ്യങ്ങൾക്ക് ശേഷം ഇതുവരെ കാണാത്ത തലത്തിലേക്ക് യുഎസിൽ പിരിച്ചുവിടലുകൾ കുതിച്ചുയർന്നു. ഫെഡറൽ ഗവണ്മെന്റ് തലത്തിലും വൻതോതിൽ തൊഴിൽ വെട്ടിക്കുറവുണ്ടായി.
കരാറുകളുടെ റദ്ദാക്കൽ, വ്യാപാര യുദ്ധങ്ങളെക്കുറിച്ചുള്ള ആശങ്ക എന്നിവ പിരിച്ചുവിടൽ ഉയർത്തി. ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾ തൊഴിൽ വിപണിയിൽ വരുത്തിയ ആഘാതത്തിന്റെ ഏറ്റവും വ്യക്തമായ തെളിവാണിത്.
കഴിഞ്ഞ മാസം ആസൂത്രിതമായ തൊഴിൽ വെട്ടിക്കുറവുകൾ 245 ശതമാനം വർധിച്ച് 1,72,017 ആയെന്ന് ആഗോള ഔട്ട്പ്ലേസ്മെന്റ് സ്ഥാപനമായ ചലഞ്ചർ, ഗ്രേ & ക്രിസ്മസ് വ്യക്തമാക്കി. 2020 ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്.
അന്ന് കോവിഡ് മഹാമാരിയെത്തുടർന്നാണ് പിരിച്ചുവിടലുകളുണ്ടായത്. 16 വർഷം മുന്‍പത്തെ (2009) മഹാമാന്ദ്യത്തിന് ശേഷമുള്ള ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന വെട്ടിക്കുറയ്ക്കലാണ് ഇത്. 2025ലെ ആദ്യ രണ്ട് മാസങ്ങളിൽ ഏകദേശം 2,22,000 തൊഴിൽ പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചത്.
മഹാ മാന്ദ്യകാലത്തിനുശേഷം ഒരു വർഷത്തിന്റെ തുടക്കത്തിടെ ഉയർന്ന നിരക്കാണ്. ചലഞ്ചർ റിപ്പോർട്ട് പ്രകാരം, ഗവൺമെന്റ് തലത്തിലാണ് ഉയർന്ന പിരിച്ചുവിടലുകൾ നടന്നത്. 17 വ്യത്യസ്ത ഏജൻസികളിൽനിന്ന് ഫെഡറൽ സർക്കാർ 62,242 തൊഴിൽ വെട്ടിക്കുറവുകൾ രേഖപ്പെടു ത്തിയിട്ടുണ്ട്.
വർഷത്തിലെ ആദ്യ രണ്ട് മാസങ്ങളിൽ സർക്കാർ ഏകദേശം 62,530 തൊഴിലാളികളെ പിരിച്ചുവിട്ടിട്ടുണ്ട്. 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 41,311 ശതമാനം വർധനവാണ് ഇത് കാണിക്കുന്നത്.