കോൺഗ്രസ് അംഗവും ഹൂസ്റ്റൺ മുൻ മേയറുമായ സിൽവസ്റ്റർ ടേണർ അന്തരിച്ചു
പി.പി. ചെറിയാൻ
Friday, March 7, 2025 4:49 PM IST
ഹൂസ്റ്റൺ: ഹൂസ്റ്റൺ മുൻ മേയറും സംസ്ഥാന നിയമസഭാംഗവും ഡെമോക്രാറ്റിക് നേതാവുമായ സിൽവസ്റ്റർ ടേണർ അന്തരിച്ചു. 70 വയസായിരുന്നു. ടെക്സസിലെ 18-ാമത് കോൺഗ്രഷനൽ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിച്ച് ആദ്യ ടേം പൂർത്തിയാക്കി രണ്ട് മാസത്തിന് ശേഷമാണ് ടേണറുടെ മരണം.
കാൻസർ ബാധിതനായിരുന്ന ടേണർ 2022ൽ ശസ്ത്രക്രിയയും റേഡിയേഷൻ തെറാപ്പിയും ഉൾപ്പെടെയുള്ള ചികിത്സയ്ക്ക് വിധേയനായിരുന്നു. മരണം ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണെന്ന് ടേണറുടെ കുടുംബം അറിയിച്ചു.
കോൺഗ്രസിൽ ചേരുന്നതിന് മുമ്പ്, ടേണർ 2016 മുതൽ 2024 വരെ ഹൂസ്റ്റൺ മേയറായി സേവനമനുഷ്ഠിച്ചു. സിറ്റി മേയറാകുന്നതിനു മുൻപ് അദ്ദേഹം ടെക്സസ് ഹൗസിൽ ഏകദേശം 27 വർഷം സേവനമനുഷ്ഠിച്ചു.