വേൾഡ് പീസ് മിഷന്റെ ചാരിറ്റി ഹൗസിംഗ് പ്രൊജക്ടിന് തുടക്കം
സ്നേഹ സാബു
Friday, March 7, 2025 3:29 PM IST
തിരുവനന്തപുരം: വേൾഡ് പീസ് മിഷൻ ചാരിറ്റി ഹൗസിംഗ് പ്രൊജക്ടിന്റെ ഭാഗമായി നിർമിക്കുന്ന ആദ്യ ഭവനത്തിന് മാർത്തോമ്മാ സഭയുടെ തിരുവനന്തപുരം ബിഷപ് ഡോ. ഐസക് മാർ ഫിലോക്സിനോസ് തറക്കല്ലിട്ടു.
കേരളത്തിലെ 14 ജില്ലകളിലും 10 വീടുകൾ വീതം 140 വീടുകളാണ് പണിത് നൽകുന്നത്. അതിദരിദ്രർക്കും വിധവകൾക്കുമാണ് പ്രഥമ പരിഗണന നൽകുന്നത്. കാട്ടാക്കട തൂങ്ങാംപാറയിലാണ് ആദ്യഭവനത്തിന് തറക്കല്ലിട്ടത്.
അടുത്ത ആഴ്ച മുതൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ ചാരിറ്റി ഹൗസിംഗ് പോജക്ടിന്റെ രണ്ടാംഘട്ടം യുഎസ് വേൾഡ് പീസ് മിഷന്റെ സഹയോത്തോടെ ആരംഭിക്കുന്നു.
വേൾഡ് പീസ് മിഷൻ ചെയർമാൻ ഡോ. സണ്ണി സ്റ്റീഫൻ, ചാരിറ്റി മിഷൻ ഡയറക്ടർ ഫിലിപ്പ് ജോസഫ്, സിജി ഫിലിപ്പ്, സംസ്ഥാന ജനറൽ സെക്രട്ടറി ബീന അജിത്, എക്സിക്യൂട്ടീവ് മെമ്പർ ഉഷശ്രീ മേനോൻ, പ്രൊജക്ട് മാനേജർ വിമൽ സ്റ്റീഫൻ, യുവ സംവിധായകൻ ഷിജു സാഗര എന്നിവർ പങ്കെടുത്തു.