ദക്ഷിണേഷ്യൻ വനിത ഷാസ്റ്റി കോൺറാഡിനെ നാഷണൽ കമ്മിറ്റിയുടെ അസോസിയേറ്റ് ചെയർപേഴ്സണായി നിയമിച്ചു
പി.പി. ചെറിയാൻ
Wednesday, March 12, 2025 12:47 AM IST
വാഷിംഗ്ടൺ: വാഷിംഗ്ടൺ സ്റ്റേറ്റ് ഡെമോക്രാറ്റുകളുടെ ചെയർപേഴ്സൺ ഷാസ്റ്റി കോൺറാഡിനെ ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റിയുടെ (ഡിഎൻസി) അസോസിയേറ്റ് ചെയർപേഴ്സണായി നിയമിച്ചു. വാഷിംഗ്ടൺ ഡെമോക്രാറ്റുകളെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ ദക്ഷിണേഷ്യൻ വനിതയാണ് കോൺറാഡ്.
കൊൽക്കത്തയിൽ ജനിച്ച അവർ സിയാറ്റിൽ യൂണിവേഴ്സിറ്റിയിൽ നിന്നും പ്രിൻസ്റ്റൺ സ്കൂൾ ഓഫ് പബ്ലിക് ആൻഡ് ഇന്റർനാഷണൽ അഫയേഴ്സിൽ നിന്നും ബിരുദം നേടി.
.’ഡെമോക്രാറ്റിക് നാഷനൽ കമ്മിറ്റിയുടെ അസോസിയേറ്റ് ചെയർപഴ്സനായി തെരഞ്ഞെടുക്കപ്പെട്ടതിൽ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്,’ കോൺറാഡ് പ്രസ്താവനയിൽ പറഞ്ഞു.
വാഷിംഗ്ടൺ ഡെമോക്രാറ്റുകളെ നയിക്കുന്നതിന് മുമ്പ്, കോൺറാഡ് നാല് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രവർത്തിച്ചു, ഒബാമ വൈറ്റ് ഹൗസിന്റെ ഓഫീസ് ഓഫ് പബ്ലിക് എൻഗേജ്മെന്റിൽ സേവനമനുഷ്ഠിച്ചു.