കെ.എം മാണി ചരമ വാർഷികം; കാനഡ പ്രവാസി കേരള കോൺഗ്രസ് രക്തദാന ക്യാന്പുകൾ സംഘടിപ്പിക്കുന്നു
ഷിബു കിഴക്കേക്കുറ്റ്
Wednesday, March 12, 2025 3:01 AM IST
ടൊറന്റോ: അന്തരിച്ച മുൻ കേരള കോൺഗ്രസ് (എം) നേതാവ് കെ.എം.മാണിയുടെ ആറാം ചരമവാർഷികത്തോട് അനുബന്ധിച്ച് കാനഡ പ്രവാസി കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ വിവിധ പ്രവിശ്യകളിൽ രക്തദാന ക്യാന്പുകൾ സംഘടിപ്പിക്കുന്നു.
കനേഡിയൻ ബ്ലഡ് സർവീസസിന്റെ സഹകരണത്തോടെ ഈ മാസം 29, ഏപ്രിൽ 5 തീയതികളിലാണ് ക്യാന്പുകൾ നടത്തുന്നത്.
കഴിഞ്ഞ വർഷം വിൻഡ്സർ, ചതാം, ലണ്ടൻ, ബുർലിംഗ്ടൺ, വാട്ടർലൂ, ഗുവെൽഫ്, മിസ്സിസാഗ, ബ്രാംപ്ടൻ, ഒഷാവ, ഒട്ടാവ, എഡ്മോണ്ടൻ, വാൻകുവർ, സസ്കാത്തൂൺ എന്നിവിടങ്ങളിലായി 13 കേന്ദ്രങ്ങളിൽ രക്തദാന ക്യാന്പുകൾ സംഘടിപ്പിച്ചിരുന്നു.
ഇത്തവണത്തെ ക്യാന്പുകളുടെ കോ ഓർഡിനേറ്റർ സന്ദീപ് കിഴക്കേപ്പുറത്ത് ( മൊബൈൽ 6476576679) ആണ്.