ജന്മാവകാശ പൗരത്വം: ട്രംപിനു വീണ്ടും തിരിച്ചടി
Thursday, February 6, 2025 12:06 PM IST
ന്യൂയോർക്ക്: അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ് യുഎസ് കോടതി വീണ്ടും തടഞ്ഞു. ഉത്തരവ് ഭരണഘടന ലംഘനമെന്നും രാജ്യത്ത് ഇത് നടപ്പാക്കരുതെന്നും ഫെഡറൽ ജഡ്ജി ഡെബറ ബോർഡ്മാൻ ഉത്തരവിട്ടു.
നേരത്തെ ട്രംപിന്റെ ഉത്തരവ് സിയാറ്റിലിലെ ഒരു കോടതിയും സ്റ്റേ ചെയ്തിരുന്നു. അതേസമയം, വനിതാ കായിക ഇനങ്ങളിൽനിന്നു ട്രാൻസ്ജെൻഡർ അത്ലറ്റുകളെ വിലക്കിക്കൊണ്ടുള്ള മറ്റൊരു ഉത്തരവും ട്രംപ് പുറത്തിറക്കി.
പെൺകുട്ടികളുടെയും സ്ത്രീകളുടെയും കായിക ഇനങ്ങളിൽനിന്നു ട്രാൻസ്ജെൻഡർ അത്ലറ്റുകളെ വിലക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിലാണ് ട്രംപ് ഒപ്പുവച്ചത്.