ഡാളസിൽ പെൺകുട്ടിയെ കാണാതായി; സഹായം തേടി പോലീസ്
പി.പി. ചെറിയാൻ
Wednesday, February 5, 2025 5:42 PM IST
ഡാളസ്: ഡാളസിൽ 14 വയസുകാരിയായ പെൺകുട്ടിയെ കാണാതായി. ജെന്നിഫർ സമോറ എസ്പാർസ എന്ന കുട്ടിയെയാണ് കാണാതായത്. സംഭവത്തിൽ ഡാളസ് പോലീസ് പൊതുജനങ്ങളുടെ സഹായം തേടി.
ജനുവരി 31ന് വൈകുന്നേരം 7.25ന് ലാരിമോർ ലെയ്നിലെ 5400 ബ്ലോക്കിലുള്ള വീട്ടിൽ നിന്ന് കുട്ടി ഇറങ്ങുന്നതായി കണ്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
ജെന്നിഫറിന് 4.11 അടി ഉയരവും 110 പൗണ്ട് ഭാരവുമുണ്ട്. തവിട്ട് നിറത്തിലുള്ള മുടിയും തവിട്ട് നിറത്തിലുള്ള കണ്ണുകളുമാണ് കുട്ടിക്കുള്ളത്. കാണാതായ സമയത്ത് പിങ്ക് ടീഷർട്ടും ചാരനിറത്തിലുള്ള സ്വെറ്റ് പാന്റും കറുത്ത ചെരിപ്പുമായിരുന്നു വേഷം.
കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ 911 അല്ലെങ്കിൽ (214) 671-4268 എന്ന നമ്പറിൽ ഡാളസ് പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.