ടി.സി. സെബാസ്റ്റ്യൻ എഡ്മിന്റണിൽ അന്തരിച്ചു
ജോസഫ് ജോൺ കാൽഗറി
Thursday, February 6, 2025 3:10 PM IST
എഡ്മിന്റൺ: ആലക്കോട് പ്രദേശത്തെ ആദ്യകാല കൊൺഗ്രസ് നേതാവും ആലക്കോട് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ കുട്ടാപറമ്പിലെ തുണിയംബ്രാലിൽ ടി.സി. സെബാസ്റ്റ്യൻ (മണി - 74) കാനഡ എഡ്മിന്റണിൽ അന്തരിച്ചു.
രയരോം മുള്ളോങ്കൽ കുടുംബാംഗമായ മേരിക്കുട്ടിയാണ് ഭാര്യ. മക്കളും മരുമക്കളും: റിൻസി - പി.വി ബൈജു കാലടി (എഡ്മിന്റൺ), റിജോഷ് - ജിഷ മണിക്കടവ് (ഓസ്ട്രേലിയ), പരേതനായ റിനിൽ.
സഹോദരങ്ങൾ: അബ്രഹാം (കുനാതപുരം), തോമസ് (ഗബ്രി - കർണാടക), ജെയിംസ് (ആലക്കോട്), തങ്കമ്മ മുണ്ടക്കൽ (പരപ്പ), വത്സമ്മ മുണ്ടക്കൽ (നെല്ലിക്കുറ്റി), പരേതരായ ബേബി, ജോൺ മാത്യു.
പൊതുദർശനം വെള്ളിയാഴ്ച വെെകുന്നേരം അഞ്ചിന് സ്വഭവനത്തിൽ ആരംഭിക്കും. സംസ്കാരം ശനിയാഴ്ച പത്തിന് ആലക്കോട് കുട്ടാപറമ്പിലെ ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ.
പരേതന്റെ മരുമകൻ എഡ്മിന്റണിലെ മാക് ഈവൻ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസറും ഇൻഡോ അമേരിക്കൻ പ്രസ് ക്ലബിന്റെ ഡയറക്ടർ ബോർഡ് അംഗവും മലയാളം മിഷനിലെ ഭാഷ അധ്യാപകനും സാഹിത്യ രചയിതാവുമായ പി.വി. ബൈജുവാണ്.