ടെ​ക്സ​സ്: ഡ്രി​ഫ്റ്റ്ഫു​ഡി​ൽ പെ​ൺ​ക്കു​ട്ടി​യെ കൗ​മാ​ര​ക്കാ​ൻ വെ​ടി​വ​ച്ചു​കൊ​ന്നു. വെ​ടി​വ​യ്പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 14 വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​താ​യി ഷെ​രീ​ഫ് ഓ​ഫീ​സ് അ​റി​യി​ച്ചു.

ജ​നു​വ​രി 28ന് ​വൈ​കു​ന്നേ​രം നാലിന് ഡ്രി​ഫ്റ്റ്‌വുഡി​ലെ ക​ന്ന ലി​ല്ലി സ​ർ​ക്കി​ളി​ലു​ലെ വീ​ട്ടി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ ഹെ​യ്സ് കൗ​ണ്ടി ജു​വ​നൈ​ൽ ഡി​റ്റ​ൻ​ഷ​ൻ സെന്‍ററിലേ​​ക്ക് കൊ​ണ്ടു​പോ​യി.


ജ​നു​വ​രി 29ന് ​ട്രാ​വി​സ് കൗ​ണ്ടി മെ​ഡി​ക്ക​ൽ എ​ക്സാ​മി​ന​റു​ടെ ഓ​ഫീ​സ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​വ​ർ socid@hayscountytx.gov എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​ന്വേ​ഷ​ക​രെ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.