മോദി ഫെബ്രുവരിയില്‍ വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് ട്രംപ്
പി.പി. ചെറിയാൻ
Friday, January 31, 2025 4:23 PM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയിൽ വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മോദിയുമായി സംസാരിച്ചെന്നും അദ്ദേഹം ഫെബ്രുവരിയിൽ വൈറ്റ് ഹൗസ് സന്ദർശിക്കാമെന്ന് അറിയിച്ചതായും ട്രംപ് പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലും വളരെ അടുത്ത ബന്ധമാണുള്ളതെന്നും ട്രംപ് കൂട്ടിച്ചേർത്തു. നേരത്തെ, രണ്ടാംതവണ അധികാരത്തിലെത്തിയ ട്രംപിനെ മോദി അഭിനന്ദിച്ചിരുന്നു.
ട്രംപിനെ പ്രിയ സുഹൃത്തെന്ന് വിശേഷിപ്പിച്ച മോദി, അദ്ദേഹവുമായി സംസാരിച്ചതിൽ സന്തോഷമുണ്ടെന്ന് എക്സിൽ കുറിച്ചിരുന്നു.