കു​വൈ​റ്റ് സി​റ്റി: സെന്‍റ് ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ​ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്​മ​സ്‌ -​ പു​തു​വ​ത്സ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സ​ഭ​യു​ടെ കോ​ൽ​ക്ക​ത്താ ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ല​ക്സി​യോ​സ്‌ മാ​ർ യൗ​സേ​ബി​യോ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്താ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ച​ട​ങ്ങി​ൽ കൊ​ച്ചി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യാ​ക്കൂ​ബ്‌ മാ​ർ ഐ​റേ​നി​യോ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്താ ക്രി​സ്​മ​സ് സ​ന്ദേ​ശം ന​ൽ​കി.



മ​ഹാ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ഡോ. ബി​ജു പാ​റ​യ്ക്ക​ൽ സ്വാ​ഗ​ത​വും ആ​ക്ടിം​ഗ്‌ ട്ര​സ്റ്റി ടോ​ണി ജോ​സ​ഫ്‌ ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു. എ​ൻഇസികെ സെ​ക്ര​ട്ട​റി റോ​യ്‌ യോ​ഹ​ന്നാ​ൻ, സ​ഹ​വി​കാ​രി ഫാ. ​മാ​ത്യൂ തോ​മ​സ്‌, സ​ഭാ മാ​നേ​ജിം​ഗ്‌ ക​മ്മി​റ്റി​യം​ഗം തോ​മ​സ്‌ കു​രു​വി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യെ തു​ട​ർ​ന്ന്‌ ബി​ന്ദു ജോ​ണി​ന്‍റെ വേ​ദ​വാ​യ​ന​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ ഇ​ട​വ​ക സെ​ക്ര​ട്ട​റി ബി​നു ബെ​ന്ന്യാം, ഭ​ദ്രാ​സ​ന കൗ​ൺ​സി​ലം​ഗം ദീ​പ​ക് അ​ല​ക്സ്‌ പ​ണി​ക്ക​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.



എ​ൻഇസികെയി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ട​വ​ക​യി​ലെ പ്രാ​ർ​ഥ​നാ യോ​ഗ​ങ്ങ​ൾ, ആ​ത്മീ​യ - ​ജീ​വ​കാ​രു​ണ്യ പ്ര​സ്ഥാ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലെ ക​രോ​ൾ സം​ഘ​ങ്ങ​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​ക​ട​ന​ങ്ങ​ൾ, സ്കി​റ്റു​ക​ൾ, മ്യൂ​സി​ക്ക​ൽ ഫ്യൂ​ഷ​ൻ എ​ന്നി​വ അ​ര​ങ്ങേ​റി.

പ്രോ​ഗ്രം ക​ൺ​വീ​ന​ർ റെ​ജി രാ​ജ​ൻ, പ്രോ​ഗ്രാം ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ റോ​ഷ​ൻ കെ. ​മാ​ത്യു, സ​ജി​മോ​ൻ തോ​മ​സ്‌, ബ്ല​സ​ൻ സ്ക​റി​യ, തോ​മ​സ്‌ കെ. മാ​ത്യു, ​ഇ​ട​വ​ക ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക്‌ നേ​തൃ​ത്വം ന​ൽ​കി.