മെഡ്കെയർ സംഘടിപ്പിക്കുന്ന സൗജന്യ ആരോഗ്യ പരിശോധന വെള്ളിയാഴ്ച
Thursday, December 26, 2024 4:12 PM IST
മനാമ: പ്രവാസി വെൽഫെയറിന്റെ ആതുര സേവന വിഭാഗമായ മെഡ്കെയർ സംഘടിപ്പിക്കുന്ന മീറ്റ് യുവർ ഡോക്ടർ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് വെള്ളിയാഴ്ച രാവിലെ 7.30 മുതൽ സിഞ്ചിലുള്ള പ്രവാസി സെന്ററിൽ നടക്കുമെന്ന് പ്രവാസി വെൽഫെയർ ആക്ടിംഗ് ജനറൽ സെക്രട്ടറി ഇർഷാദ് കോട്ടയം അറിയിച്ചു
ജനറൽ വിഭാഗം, ഗൈനക്കോളജി, ദന്തൽ, ഓർത്തോപീഡിക് എന്നീ വിഭാഗങ്ങളിൽ ബഹറനിലെ പ്രഗത്ഭ ഡോക്ടർമാരായ ഡോ. അനൂപ് അബ്ദുല്ല, ഡോ. ഫമിൽ എരഞ്ഞിക്കൽ, ഡോ. ജയ്സ് ജോയ്, ഡോ. സാദിഖ് ബാബു, ഡോ. ജാസ്മിൻ മൊയ്തു, ഡോ. ഫൈസ ബാബർ എന്നിവർ സൗജന്യമായി രോഗികളെ പരിശോധിക്കുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യും.
മീറ്റ് യൂവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ ക്യാമ്പ് വിജയത്തിനായി അനസ് കാഞ്ഞിരപ്പള്ളി ജനറൽ കൺവീനറും ഹാഷിം കൺവീനറുമായ വിപുലമായ സംഘാടകസമിതിയെ തെരഞ്ഞെടുത്തു.
മീറ്റ് യുവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ രജിസ്ട്രേഷന് 35597784 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.