കൈരളി ഫുജൈറ നോർക്ക ക്ഷേമനിധി കാമ്പയിൻ സംഘടിപ്പിച്ചു
Friday, January 3, 2025 11:56 AM IST
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റിന്റെ നേതൃത്വത്തിൽ നോർക്ക പ്രവാസി ക്ഷേമനിധി കാമ്പയിൻ സംഘടിപ്പിച്ചു. ഒട്ടേറെ പ്രവാസി മലയാളികൾ കാമ്പയിനിൽ പങ്കെടുത്തു.
ഫുജൈറ കൈരളി ഓഫീസിൽ വച്ച് നടന്ന കാമ്പയിൻ കൈരളി സ്ഥാപകാംഗവും സെൻട്രൽ കമ്മിറ്റി നോർക്ക കൺവീനറുമായ അഷറഫ് പിലാക്കൽ ഉദ്ഘാടനം ചെയ്തു.
ലോക കേരളസഭാംഗം ലെനിൻ ജി. കുഴിവേലി, കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിത്സൺ പട്ടാഴി, സെൻട്രൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സുധീർ തെക്കേക്കര, ഫുജൈറ യൂണിറ്റ് സെക്രട്ടറി വിഷ്ണു അജയ്,
പ്രസിഡന്റ് പ്രദീപ് കുമാർ, ഫുജൈറ യൂണിറ്റ് നോർക്ക കൺവീനർ മുഹമ്മദ്, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ സുധീഷ്, മിനു തോമസ്, ഡാന്റോ, ബാലൻ, പ്രേമൻ മീതേൻ എന്നിവർ സന്നിഹിതരായിരുന്നു.