യുഎഇയിലെ നാടക രചയിതാക്കൾക്കായി ഏകാങ്ക നാടക രചന മത്സരം
Friday, December 27, 2024 10:55 AM IST
അബുദാബി: കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന പതിമൂന്നാമത് കെഎസ്സി ഭരത് മുരളി നാടകോത്സവത്തോടനുബന്ധിച്ച് യുഎഇയിലെ നാടക രചയിതാക്കൾക്കായി ഏകാങ്ക നാടക രചന മത്സരം സംഘടിപ്പിക്കുന്നു.
30 മിനിറ്റ് അവതരണ ദൈർഘ്യമുള്ള രചനകളാണ് പരിഗണിക്കുക. സൃഷ്ടികൾ മൗലികമായിരിക്കണം. വിവർത്തനങ്ങളോ മറ്റു നാടകങ്ങളുടെ വകഭേദങ്ങളോ പരിഗണിക്കുന്നതല്ല.
ഏതെങ്കിലും കഥയെയോ നോവലിനെയോ അധികരിച്ചുള്ള രചനകളും പരിഗണിക്കുന്നതല്ല. മതം, രാഷ്ട്രീയം എന്നീ വിഷയങ്ങളെ പരാമർശിക്കാത്തതും യുഎഇ നിയമങ്ങൾക്കനുസൃതമായിട്ടുള്ളതും ആയിരിക്കണം സൃഷ്ടി.
രചയിതാവിന്റെ പേര്, പ്രൊഫൈൽ, പാസ്പോർട്ട് കോപ്പി, എമിറേറ്റ്സ് ഐഡി കോപ്പി എന്നിവ അറ്റാച്ച് ചെയ്ത് 2025 ജനുവരി 10നു മുൻപായി കേരള സോഷ്യൽ സെന്ററിൽ നിങ്ങളുടെ സൃഷ്ടി എത്തിക്കേണ്ടതാണെന്നും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 02631 4455, 05555 20683, 05058 06557.