ക്യൂകെഐസി ഇൻജാസ് സ്പോർട്സ് ഫെസ്റ്റ് ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കമായി
Friday, January 3, 2025 6:34 AM IST
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്ററിന്റെ കീഴിൽ മൂന്നുമാസത്തോളം നീണ്ടുനിൽക്കുന്ന ഖത്തർ സ്പോർട്സ് ഡേയുടെ ഭാഗമായുള്ള ഇൻജാസ് സ്പോർട്സ് ഫെസ്റ്റിന്റെ ഫുട്ബോൾ മത്സരങ്ങൾക്ക് അബൂ ഹമൂറിലുള്ള കേംബ്രിഡ്ജ് സ്കൂളിൽ തുടക്കം കുറിച്ചു.
നോകൗട്ട് മത്സരങ്ങൾ സമാപിച്ചപ്പോൾ ജൂനിയർ കാറ്റഗറിയിൽ യെല്ലോ സ്ട്രൈക്കേഴ്സും വൈറ്റ് ആർമിയും ഫൈനലിൽ പ്രവേശിച്ചു സബ്ജൂനിയർ കാറ്റഗറിയിൽ വൈറ്റ് ആർമിയും ബ്ലൂ ലെജൻസും ഫൈനലിൽ പ്രവേശിച്ചു.
ലൂസേഴ്സ് ഫൈനലിൽ ജൂനിയർ കാറ്റഗറിയിൽ റെഡ് വാരിയർസ് ബ്ലൂ ലെജൻസിനെയും സബ്ജൂനിയർ കാറ്റഗറിയിൽ യെല്ലോ സ്ട്രൈക്കേഴ്സ് റെഡ് വാരിയർസിനെയും നേരിടും.
ഡോ. നൗഷിക്, സിദ്ദീഖ് അലി, സി.പി. ഷംസീർ, സലീം മാഹി, നിയാസ് കാവുങ്ങൽ, അബ്ദുൽ ഹക്കീം പിലാത്തറ, വി.കെ. ഷഹാൻ, മുഹമ്മദലി മൂടാടി എന്നിവർ ടീം അംഗങ്ങളെ പരിചയപ്പെട്ടു.
ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരങ്ങൾ ജനുവരി പത്തിന് ഉച്ചയ്ക്ക് രണ്ടു മുതൽ മാൾ ഓഫ് ഖത്തറിനടുത്തുള്ള ഷെർ ബോൺ സ്കൂളിൽ വച്ച് നടക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.