എം.ടിയെ അനുസ്മരിച്ച് കേളി
Tuesday, December 31, 2024 4:18 PM IST
റിയാദ്: സാഹിത്യ ലോകത്ത് അക്ഷരങ്ങളിലൂടെ വിസ്മയം തീര്‍ത്ത മലയാളത്തിന്റെ വിശ്വ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ കേളി കലാസാംസ്കാരിക വേദി അനുശോചന യോഗം സംഘടിപ്പിച്ചു.
ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. സാംസ്കാരിക കമ്മിറ്റി കൺവീനർ ഷാജി റസാഖ് അനുശോചന കുറിപ്പ് അവതരിപ്പിച്ചു.
ഭാഷയുടേയും രാജ്യത്തിന്റെയും അതിരുകൾക്കപ്പുറത്തും അക്ഷരങ്ങളേയും കലകളേയും സ്നേഹിക്കുന്നവരുടേയെല്ലാം ആദരം ഏറ്റുവാങ്ങിയാണ് എം.ടി വിട പറഞ്ഞതെന്ന് എം.ടിയെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചവർ പറഞ്ഞു.
കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ, ജോയിന്റ് സെക്രട്ടറി മധു ബാലുശേരി, സാംസ്കാരിക കമ്മിറ്റി അംഗം ഫൈസൽ കൊണ്ടോട്ടി എന്നിവർ അനുശോചനം നേർന്ന് സംസാരിച്ചു.