കേളി അനുശോചന യോഗം സംഘടിപ്പിച്ചു
Thursday, January 2, 2025 12:07 PM IST
റിയാദ്: കേളി കലാസാംസ്കാരികവേദി അൽഖർജ് ഏരിയ ഹോത്ത യൂണിറ്റ് നിർവാഹക സമിതി അംഗമായിരുന്ന ജനാർദ്ദനന്റെ വിയോഗത്തിൽ ഹോത്ത യൂണിറ്റ് അനുശോചന യോഗം സംഘടിപ്പിച്ചു.
കണ്ണൂർ സ്വദേശിയായ ജനാർദ്ദനൻ കഴിഞ്ഞ 33 വർഷമായി ഹോത്ത ബാനി തമീമിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ അൽ റാബീയ ആശുപത്രിയിൽ ചികിത്സയിലായിരിക്കവേ ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്.
യൂണിറ്റ് പ്രസിഡന്റ് സജീന്ദ്രബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി കെ. സിമണികണ്ഠൻ സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡന്റ് സിദ്ദിഖ് എം.പി അനുശോചന കുറിപ്പും അവതരിപ്പിച്ചു.
കേളി അൽഖർജ് ഏരിയ പ്രസിഡന്റ് ഷെബി അബ്ദുൾ സലാം, കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ജോയിന്റ് കൺവീനർ നാസർ പൊന്നാനി, ഏരിയ ട്രഷറർ ജയൻ പെരുനാട്, ജോയിന്റ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ബഷീർ, ഷാജിഖാൻ, യൂണിറ്റ് ജോയിന്റ് ട്രഷറർ ശ്യാം കുമാർ രാഘവൻ,
റഹീം ശൂരനാട് കെഎംസിസി ജനറൽ സെക്രട്ടറി സിറാജുദീൻ, എച്ച്എംസിഒ പ്രധിനിധികളായ അഷറഫ്, രമേശൻ, കേളി ഹോത്ത യൂണിറ്റ് നിർവാഹക സമിതി അംഗങ്ങളായ സലാം കെ. അഹമ്മദ്, നിയാസ്, അമീൻ നാസർ, മറ്റ് യൂണിറ്റ് അംഗങ്ങൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി.