ഇൻജാസ് ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും
Friday, December 27, 2024 10:43 AM IST
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന സ്പോർട്സ് ഫെസ്റ്റിന്റെ ഭാഗമായുള്ള ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് അബൂഹമൂർ കാംബ്രിഡ്ജ് സ്കൂൾ ഗ്രൗണ്ടിൽ തുടക്കമാവും.
രാത്രി 7.30 മുതൽ ആരംഭിക്കുന്ന മത്സരത്തിൽ ജൂണിയർ, സബ്ജൂണിയർ കാറ്റഗറികളിലായി വൈറ്റ് ആർമി, റെഡ് വാരിയേഴ്സ്, ബ്ലൂ ലെജന്റ്സ്, യെല്ലോ സ്ട്രൈക്കേഴ്സ് എന്നീ ടീമുകൾ ഏറ്റുമുട്ടും.
മുതിർന്നവരുടെ ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ മത്സരങ്ങൾക്ക് അടുത്ത മാസത്തോടെ തുടക്കം കുറിക്കുമെന്നും അത്ലറ്റിക് മത്സരങ്ങൾ ഫെബ്രുവരിയിൽ ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.
ക്രിയേറ്റിവിറ്റി വിംഗ് കൺവീനർ മുഹമ്മദ് ഫബിൽ, ക്യുകെഐസി സെക്രട്ടറിമാരായ അബ്ദുൽ ഹകീം പിലാത്തറ, വി.കെ. ശഹാൻ, വിവിധ വിംഗുകളുടെ ചുമതലകൾ വഹിക്കുന്ന മുഹമ്മദ് അൻസീർ, ആഷിക് മങ്കട, അർഷദ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.