കോഴിക്കോട്: എം.​ടി.​ വാ​സു​ദേ​വ​ൻ നാ​യ​രു​ടെ വി​യോ​ഗ​ത്തി​ൽ കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.​

മ​ല​യാ​ള​ത്തി​ന്‍റെ സു​കൃ​തമായ എം.​ടി മ​ല​യാ​ള​ത്തെ വി​ശ്വ​സാ​ഹി​ത്യ​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യ ഇ​തി​ഹാ​സ എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നു എന്ന് ലോ​ക കേ​ര​ള സ​ഭാം​ഗം ലെ​നി​ൻ ജി. ​കു​ഴി​വേ​ലി അ​നു​സ്മ​രി​ച്ചു.

സ​ർ​ഗാ​ത്മ​ക​ത കൊ​ണ്ടും നി​ല​പാ​ടു​ക​ൾ കൊ​ണ്ടും കാ​ല​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ ബ​ഹു​മു​ഖ പ്രതിഭയായി​രു​ന്നു എം.​ടിയെ​ന്ന് കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ വി.​പി. സു​ജി​ത്ത്, വി​ത്സ​ൺ പ​ട്ടാ​ഴി എ​ന്നി​വ​ർ പ​റ​ഞ്ഞു.