കെഇസിഎഫ് ക്രിസ്മസ് ഗാനസന്ധ്യ വെള്ളിയാഴ്ച
Thursday, December 26, 2024 2:36 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ എപ്പിസ്ക്കോപ്പൽ സഭകളുടെ സംയുക്ത കൂട്ടായ്മ കെഇസിഎഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ദ ഡിവൈൻ സ്റ്റാർ' എന്ന പേരിൽ ക്രിസ്മസ് ഗാനസന്ധ്യ വെള്ളിയാഴ്ച വൈകുന്നേരം 6.30ന് എൻഇസികെ പള്ളിയിൽ നടക്കും.
ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ്മാ, ഇവാൻജലിക്കൽ, ക്നാനായ, സിഎസ്ഐ സഭകളിൽ നിന്നും പതിനേഴ് പള്ളികളിൽ നിന്ന് ഗായകസംഘങ്ങൾ ക്രിസ്മസ് ഗാനങ്ങൾ ആലപിക്കും.
കെഇസിഎഫ് പ്രസിഡന്റ് റവ.പി.ജെ. സിബിയുടെ അധ്യക്ഷതയിൽ അലക്സിയോസ് മാർ യൗസെബിയോസ് ഉദ്ഘാടനം നിർവ്വഹിക്കും. യാക്കൂബ് മാർ ഐറേനിയോസ് ക്രിസ്മസ് സന്ദേശം നൽകും.
കൺവീനർ റവ. ബിനു എബ്രഹാം, കോഓർഡിനേറ്റർ കുരുവിള ചെറിയാൻ, സെക്രട്ടറി ബാബു കെ. തോമസ്, ട്രഷറർ ജിബു ജേക്കബ് വർഗീസ്, ഫിലിപ്പ് തോമസ് (പബ്ലിസിറ്റി കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ആണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്.