ഹൃദയാഘാതം; ആലപ്പുഴ സ്വദേശി റിയാദിൽ മരിച്ചു
Wednesday, January 8, 2025 4:59 PM IST
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ സ്വദേശി റിയാദിൽ മരിച്ചു. ആലപ്പുഴ ചാരുംമൂട് വേടകപ്ലാവ് സ്വദേശി സുരേഷ് ദാമോദരൻ (50) ആണ് മരിച്ചത്.
റിയാദിലെ താമസസ്ഥലത്ത് ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. പ്രഭാത ഭക്ഷണത്തിനുശേഷം സാധനം വാങ്ങുന്നതിനായി പുറത്തേക്ക് പോകാൻ തയാറാകുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.
10 വർഷമായി സൗദി കാർപ്പറ്റിൽ ഇലക്ട്രീഷ്യനായി ജോലിചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ ആരംഭിച്ചു.