സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തി കെപിഎ ക്രിസ്മസ് രാവ്
ജഗത് കെ.
Thursday, January 2, 2025 7:28 AM IST
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹറിൻ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ക്രിസ്തുമസ് ആഘോഷം കെപിഎ ആസ്ഥാനത്ത് ക്രിസ്മസ് രാവ് 2024 വിപുലമായി സംഘടിപ്പിച്ചു. കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ മുഖ്യാതിഥി ആയി സാമൂഹ്യ പ്രവർത്തകൻ സെയ്ദ് ഹനീഫ പങ്കെടുത്തു .
സെന്റ് പോൾസ് മാർത്തോമ പാരിഷ് ബഹറിൻ വികാരി റവ. ഫാ. മാത്യു ചാക്കോ ക്രിസ്മസ് സന്ദേശം നൽകി.കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, സെക്രട്ടറി അനിൽകുമാർ, സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, മുൻ സെക്രട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ രാജ് കൃഷ്ണൻ , കിഷോർ കുമാർ, സന്തോഷ് കാവനാട് എന്നിവർ ക്രിസ്മസ് ആശംസകളും ട്രഷറർ മനോജ് ജമാൽ നന്ദിയും അറിയിച്ചു.
തുടർന്ന് കെപിഎ കരോൾ ടീം ലീഡേഴ്സ് സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ബിജു ആർ പിള്ള, മജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ കരോൾ സംഘത്തിന്റെ കരോൾ ഗാനത്തോട് കൂടി കലാപരിപാടികൾ ആരംഭിച്ചു.
ബഹറിൻ താരംഗ് ടീമിന്റെ ഗാനമേള, കെപിഎ ക്രിസ്മസ് രാവിനെ മികവുറ്റതാക്കി. പരിപാടിയിൽ കെപിഎ സെൻട്രൽ കമ്മിറ്റി അംഗങ്ങളും ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും കുടുംബാംഗങ്ങളും, പ്രവാസിശ്രീ അംഗങ്ങളും പങ്കെടുത്തു.