ഫുട്ബോൾ വിജയാഘോഷം: പ്രവാസി വെൽഫെയർ ഫുഡ് കിറ്റുകൾ നൽകി
Monday, January 6, 2025 12:25 PM IST
മനാമ: അറേബ്യൻ ഗൾഫ് കപ്പ് ബഹറിൻ സ്വന്തമാക്കിയതിന്റെ സന്തോഷത്തിൽ പ്രവാസി വെൽഫയറും പങ്കുചേർന്നു. പ്രവാസി വെൽഫെയറിന്റെ സാമൂഹിക സേവന വിഭാഗമായ വെൽകെയർ നടത്തിവരുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി മനാമ കോഴിക്കോട് സ്റ്റാർ റസ്റ്റോറന്റിന്റെ സഹകരണത്തോടെയാണ് കിറ്റുകൾ നൽകിയത്.
സൽമാനിയ, സിഞ്ച് ഭാഗങ്ങളിൽ സാധാരണക്കാരായ പ്രവാസി തൊഴിലാളികൾക്കാണ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തത്. പ്രവാസി വെൽഫെയർ സെക്രട്ടറി അനസ് കാഞ്ഞിരപ്പള്ളിയുടെ നേതൃത്വത്തിൽ വെൽകെയർ എക്സിക്യൂട്ടിവുകളായ മൊയ്തു തിരുവള്ളൂർ, സി.പി. റഹീസ്, അഹമദ് സഫീർ, ഇ. റഹീസ് എന്നിവർ നേതൃത്വം നൽകി.