പൂനൂർ കാർണിവൽ വെള്ളിയാഴ്ച ദോഹയിൽ
Thursday, January 2, 2025 1:44 PM IST
ദോഹ: കോഴിക്കോട് ജില്ലയിലെ പൂനൂർ പ്രദേശത്തുകാരുടെ കൂട്ടായമായ പാസ് ഖത്തർ (പൂനൂർ അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ് ഖത്തർ) സംഘടിപ്പിക്കുന്ന കർണിവൽ വെള്ളിയാഴ്ച ദോഹ ലിവാൻ റിസോർട്ടിലെ സിമൈനിയയിൽ നടക്കും.
രാവിലെ 11 മുതൽ രാത്രി 11 വരെ നീണ്ടുനിൽക്കുന്ന ഈ പരിപാടി പൂനൂർ പ്രദേശത്തെ എല്ലാ പ്രായക്കാർക്കും പങ്കുചേരാവുന്ന ഒരു ആഘോഷമാവും. പാസ് ഖത്തർ ഊട്ടിയുറപ്പിച്ച ഇന്നലെകളെ സ്മരിപ്പിക്കുന്ന ഗ്രാൻഡ് കർണിവൽ എന്ന ഈ പരിപാടി ഒരു കുടുംബസമേത ഒത്തൊരുമിക്കലാണ്.
കായിക മത്സരങ്ങൾ, കളികൾ, ഇശൽ സന്ധ്യ,ടഗ് ഓഫ് വാർ,കലാപരിപാടികൾ, സമ്മാനദാനം എന്നിവ ഇതിന്റെ പ്രധാന ആകർഷണങ്ങളാണ്.
പാസ് ഖത്തറിന്റെ ഈ വർഷത്തെ പൂനൂർ കാർണിവൽ പുതിയ അനുഭവമാവുമെന്നും പ്രദേശത്തെ ഖത്തറിൽ താമസിക്കുന്ന മുഴുവൻ പേരും പങ്കെടുക്കുമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.