അബുദാബി മലയാളി സമാജം ക്രിസ്മസ് ട്രീ മത്സരം ഞായറാഴ്ച
അനിൽ സി. ഇടിക്കുള
Friday, January 3, 2025 7:23 AM IST
അബുദാബി: മലയാളി സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ട്രീ മൽസരം സംഘടിപ്പിക്കുന്നു. ഞായറാഴ്ച 3.30ന് അബുദാബി മലയാളി സമാജത്തിലാണ് മത്സരം ഒരുക്കുന്നത്.
പരമാവധി മൂന്ന് പേരടങ്ങുന്ന ഏതു ടീമിനും മത്സരത്തിൽ പങ്കെടുക്കാം. ക്രിസ്മസ് ട്രീയും അലങ്കാരങ്ങളും പങ്കെടുക്കുന്നവർ കൊണ്ടുവരണം. സമാജം അങ്കണത്തിൽ പ്രത്യേകമായി നൽകിയിരിക്കുന്ന സ്ഥലത്ത് ട്രീ ഒരുക്കണം. പരമാവധി രണ്ടു മണിക്കൂർ സമയമാണ് അലങ്കാരത്തിനായി നൽകുന്നത്.
ഏറ്റവും കുറഞ്ഞത് നാല് അടിയെങ്കിലും നീളമുള്ള ക്രിസ്മസ് ട്രീയാണ് നിർമിക്കേണ്ടത്. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ശനിയാഴ്ചയ്ക്ക് മുൻപ് പേരുകൾ രജിസ്റ്റർ ചെയ്യണമെന്നു വനിതാ വിഭാഗം കൺവീനർ ലാലി സാംസൺ അറിയിച്ചു.