കെസിസി കുടുംബ സംഗമം സംഘടിപ്പിച്ചു
Tuesday, January 7, 2025 12:41 PM IST
കുവൈറ്റ് സിറ്റി: കേരള കൗൺസിൽ ഓഫ് ചർച്ചസ് കുവൈറ്റ് റീജിയൺ കുടുംബസംഗമം നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ സംഘടിപ്പിച്ചു. കെസിസി പ്രസിഡന്റ് ഡോ. അലക്സിയോസ് മാർ യൗസിയോബസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ഡോ. മാത്യൂസ് മാർ അത്താനാഷ്യാസ് അനുഗ്രഹപ്രഭാഷണം നടത്തുകയും ചെയ്തു.
കുവൈറ്റ് റീജിയൺ പ്രസിഡന്റ് റവ. ഡോ. ബിജു പാറക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അജോഷ് മാത്യു, ട്രഷർ സിബു അലക്സ് ചാക്കോ, എൻഇസികെ സെക്രട്ടറി റോയ് കെ. യോഹന്നാൻ, കെടിഎംസിസി പ്രസിഡന്റ് വിനോദ് കുര്യൻ, ബെഞ്ചമിൻ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
കേരള കൗൺസിൽ ഓഫ് ചർച്ചസ് കുവൈറ്റ് റീജിയണിന്റെ ആദരവ് തിരുമേനിമാരെ പ്രസ്തുത യോഗത്തിൽ നൽകുകയുണ്ടായി. വിവിധ സഭകളിൽ നിന്നുള്ള ഗായക സംഘങ്ങളുടെ സംഗീത ശുശ്രൂഷയും കുടുംബ സംഗമത്തോടൊപ്പം നടത്തപ്പെട്ടു.