ദുബായിയിൽ മരിച്ച യുവാവിന്റെ സംസ്കാരം നടത്തി
Thursday, January 2, 2025 12:30 PM IST
നെടുങ്കണ്ടം: ദുബായിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ സംസ്കാരം നടത്തി. ബാലഗ്രാം പുളിമൂട്ടിൽ ജോൺസന്റെ മകൻ മനു പി. ജോൺസൺ (39) ആണ് കഴിഞ്ഞ 25ന് പുലർച്ചെ ദുബായിയിൽ നടന്ന അപകടത്തിൽ മരിച്ചത്.
ദുബായിയിൽ സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായിരുന്ന മനു ക്രിസ്മസ് ദിനത്തിൽ പുലർച്ചെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചതിന് ശേഷം റോഡ് മുറിച്ച് കടക്കവെ കാറിടിച്ചാണ് അപകടത്തിൽപ്പെട്ടത്.
സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് ബാലഗ്രാം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിലാണ് നടന്നത്. മാതാവ്: അമ്മിണി. ഭാര്യ: ഷേബ.