മലയാളത്തിന്റെ നഷ്ടം; എം.ടിയെ അനുസ്മരിച്ച് കൊല്ലം പ്രവാസി അസോസിയേഷന്
Thursday, December 26, 2024 4:08 PM IST
കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി. മലയാള ഭാഷയ്ക്കും എഴുത്തിനും തീരാനഷ്ടമാണ് എം.ടിയുടെ വിയോഗം.
അരികുവത്കരിക്കപ്പെട്ട മനുഷ്യരുടെ ആരും പറയാന്‍ മടിച്ച കഥകളിലൂടെയും തിരക്കഥകളിലൂടെയും മലയാള സിനിമയെ ഉയര്‍ന്ന തലത്തിലേക്ക് നടത്തിച്ച മഹാപ്രതിഭയായിരുന്നു എം.ടി.
അദ്ദേഹത്തിന്റെ കൃതികൾ തലമുറകളെ പ്രചോദിപ്പിക്കുകയും മലയാള സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും ആഴങ്ങൾ വരച്ചുകാട്ടുകയും ചെയ്തതാണ്.
അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകള്‍ എക്കാലവും മലയാളികളുടെയും ലോകസാഹിത്യപ്രേമികളുടെയും മനസുകളിൽ നിലനിൽക്കും.
എം.ടിയുടെ വിയോഗം സാംസ്കാരിക കേരളത്തിന് തീരാനഷ്ടമായിരിക്കുന്നതെന്നും കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കെപിഎ സെക്രട്ടറിയേറ്റ് കമ്മിറ്റി ഇറക്കിയ വാർത്താകുറുപ്പിൽ അറിയിച്ചു.