അ​ബു​ദാ​ബി: കേ​ര​ള സ​ര്‍​ക്കാ​രി​ന് കീ​ഴി​ലു​ള്ള സാം​സ്‌​കാ​രി​ക വ​കു​പ്പ് യു​വ ക​ലാ​കാ​ര​ന്മാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ വ​ജ്ര​ജൂ​ബി​ലി ഫെ​ല്ലോ​ഷി​പ്പി​ന് (2024-26) മാ​പ്പി​ള ക​ല​ക​ളി​ല്‍ റ​ബീ​ഹ് ആ​ട്ടീ​രി ഉ​ന്ന​ത റാ​ങ്കോ​ടെ അ​ര്‍​ഹ​നാ​യി.

കേ​ര​ള​ത്തി​ലെ വി​വി​ധ സ്‌​കൂ​ള്‍, കോ​ള​ജ് ത​ല​ങ്ങ​ളി​ല്‍ നൂ​റു ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളെ മാ​പ്പി​ള ക​ല​ക​ള്‍ പ​രി​ശീ​ലി​പ്പി​ച്ച റ​ബീ​ഹി​ന് ജി​ല്ലാ, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ലു​ള്ള മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​ക്കൊ​ടു​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്.

ഹൈ​സ്‌​കൂ​ള്‍ പ​ഠ​ന​കാ​ല​ത്ത് പ​റ​പ്പൂ​ര്‍ ഐ​യു​എ​ച്ച്എ​സ്എ​സി​ലും ഹ​യ​ര്‍​ സെ​ക്ക​ൻഡ​റി പ​ഠ​ന​കാ​ല​ത്ത് കാ​വ​തി​ക​ളം ന​ജ്മു​ല്‍ ഹു​ദ​യി​ലും കോ​ല്‍​ക്ക​ളി, ദ​ഫ്മു​ട്ട്, വ​ട്ട​പ്പാ​ട്ട്, അ​റ​ബ​ന മു​ട്ട് എ​ന്നി​വ​യി​ല്‍ സം​സ്ഥാ​ന, ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളി​ല്‍ റ​ബീ​ഹ് ഉ​ന്ന​ത വി​ജ​യ​യ​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ണ്ട്.


പി​ന്നീ​ട് ഇ​തേ സ്‌​കൂ​ളു​ക​ളു​ടെ​യും കേ​ര​ള​ത്തി​ലെ മ​റ്റു പ്ര​മു​ഖ സ്‌​കൂ​ളു​ക​ളു​ടെ​യും പ​രി​ശീ​ല​ക​നാ​യും ജി​ല്ലാ, സം​സ്ഥാ​ന ക​ലോ​ത്സ​വ​ങ്ങ​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ള്‍ കൊ​യ്തു.

സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ങ്ങ​ളി​ല്‍ സ​ബ്ജി​ല്ലാ, ജി​ല്ലാ ത​ല​ങ്ങ​ളി​ലും കേ​ര​ളോ​ത്സ​വ​ങ്ങ​ളി​ലു മ​റ്റു മാ​പ്പി​ള, ഇ​സ്‌‌​ലാ​മി​ക ക​ലോ​ത്സ​വ​ങ്ങ​ളി​ലും സ്ഥി​രം വി​ധ​ക​ര്‍​ത്താ​വാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന റ​ബീ​ഹ് നി​ല​വി​ല്‍ യു​എ​ഇ കേ​ന്ദ്രീ​ക​രി​ച്ച് മാ​പ്പി​ള​ക​ലാ പ​രി​ശീ​ല​നം ന​ട​ത്തി​വ​രി​ക​യാ​ണ്.

കോ​ട്ട​ക്ക​ല്‍ ആ​ട്ടീ​രി​യി​ലെ പ​രേ​ത​നാ​യ വ​ട​ക്കേ​തി​ല്‍ രാ​യീ​ന്‍​കു​ട്ടി ഹാ​ജി​യു​ടെ​യും ഖ​ദീ​ജ​യു​ടെ​യും മ​ക​നാ​ണ്.