ഫ്രെഡ്ഡി ജോർജ് യൂത്ത് കോൺഗ്രസ് ഇന്റർനാഷണൽ ചെയർമാൻ
Friday, January 3, 2025 5:08 PM IST
ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് ഇന്റർനാഷണൽ ചെയർമാനായി ഫ്രെഡ്ഡി ജോർജ് ചിറത്തിലാട്ടിനെ തെരഞ്ഞെടുത്തു.
ഐവെെസി ഇന്റർനാഷണലിന്റെ വൈസ് ചെയർമാനായി ഫ്രെഡ്ഡി നടത്തിയ മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ദേശീയ നേതൃത്വം പുതിയ പദവി നൽകിയിരിക്കുന്നത്.
കോവിഡ് കാലത്ത് ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടന്ന നിരവധി മലയാളികളെ നാട്ടിലെത്തിക്കാൻ ഫ്രെഡ്ഡി നേതൃത്വം നൽകിയിരുന്നു. കോട്ടയം വാകത്താനം സ്വദേശിയാണ്.