സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കരോൾ സംഘടിപ്പിച്ചു
Thursday, December 26, 2024 10:19 AM IST
കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ ക്രിസ്മസ് കരോൾ സർവീസ് "സ്നേഹപിറവി' എൻഇസികെ പള്ളിയിൽ വച്ച് സംഘടിപ്പിച്ചു. ഇടവക വികാരി റവ. പി.ജെ. സിബി കരോൾ സർവീസിന് നേതൃത്വം നൽകുകയും ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു.
റോയ് കെ. യോഹന്നാൻ (സെക്രട്ടറി എൻഇസികെ), സജു വാഴയിൽ തോമസ് (കെടിഎംസിസി) എന്നിവർ ആശംസകൾ അർപ്പിച്ചു. ഇടവക ക്വയർ മാസ്റ്റർ ലിനു പി. മാണി കുഞ്ഞിന്റെ നേതൃത്വത്തിൽ ഇടവക കൊയർ കരോൾ ഗാനങ്ങൾ ആലപിച്ചു.
സൺഡേ സ്കൂൾ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഇടവക സെക്രട്ടറി റെജു ഡാനിയേൽ ജോൺ സ്വാഗതവും ട്രസ്റ്റി ബിജു സാമുവേൽ നന്ദിയും പ്രകാശിപ്പിച്ചു. ഇടവക അംഗങ്ങളെ കൂടാതെ സഹോദര സഭകളിൽ നിന്നുമുള്ള നിരവധി പേർ കരോൾ സർവീസിൽ സംബന്ധിച്ചു.