കു​ള​പ്പു​ള്ളി -പ​ട്ടാ​മ്പി റോ​ഡ് ന​വീ​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കു തു​ട​ക്കം
Saturday, September 28, 2024 6:38 AM IST
ഷൊർ​ണൂ​ർ:​ കു​ള​പ്പു​ള്ളി - പ​ട്ടാ​മ്പി റോ​ഡ് ന​വീ​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് വീ​തി കൂ​ട്ടാ​ൻ ഓ​ങ്ങ​ല്ലൂ​രി​നും പ​ട്ടാ​മ്പി​ക്കും ഇ​ട​യി​ലു​ള്ള ക​യ്യേ​റ്റ​ങ്ങ​ൾ പെ‍ാ​ളി​ച്ചു തു​ട​ങ്ങി. ഓ​ങ്ങ​ല്ലൂ​ർ സെ​ന്‍ററി​ൽ 9 ക​യ്യേ​റ്റ​ങ്ങ​ൾ പ​ട്ടാ​മ്പി ത​ഹ​സി​ൽ​ദാ​ർ ടി.​പി.​ കി​ഷോ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യു, കെ​ആ​ർ​എ​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​സം​ഘം പെ‍ാ​ളി​ച്ചു മാ​റ്റി.

മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണു ക​യ്യേ​റ്റ​ങ്ങ​ൾ പെ‍‍ാ​ളി​ച്ച​ത്. നേ​ര​ത്തെ സ​ർ​വേ ന​ട​ത്തി അ​തി​രു നി​ശ്ച​യി​ച്ചു ക​യ്യേ​റ്റ​ങ്ങ​ൾ ഉ​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ സ്ഥ​ല​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്കു നോ​ട്ടീസ് ന​ൽ​കി​യി​രു​ന്നു.​ ക​യ്യേ​റ്റ​ങ്ങ​ൾ പെ‍ാ​ളി​ച്ചു മാ​റ്റാ​ൻ ഇ​വ​ർ​ക്കു ന​ൽ​കി​യ സ​മ​യ​ത്തി​നു​ള്ളി​ൽ പെ‍ാ​ളി​ച്ചു മാ​റ്റാ​ത്ത​തി​നാ​ലാ​ണ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ‍ാ​ളി​ച്ചു മാ​റ്റ​ൽ തു​ട​ങ്ങി​യ​ത്.

ഓ​ങ്ങ​ല്ലൂ​ർ സെ​ന്‍ററി​നു പു​റ​മേ മ​ഞ്ഞ​ളു​ങ്ങ​ലി​ലും പ​ട്ടാ​മ്പി ടൗ​ണി​ലു​മെ​ല്ലാം ക​യ്യേ​റ്റ​ങ്ങ​ൾ ഉ​ള്ള​താ​യി ക​ണ്ടെ​ത്തി​യ​താ​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​വ പെ‍ാ​ളി​ച്ചു മാ​റ്റു​മെ​ന്നും ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.

ത​ഹ​സി​ൽ​ദാ​ർ ടി.​പി.​ കി​ഷോ​ർ, ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​ർ പി.​ ഗി​രി​ജാ​ദേ​വി, കെ​ആ​ർ​എ​ഫ്ബി അ​സി.​എ​ൻ​ജി​നീ​യ​ർ അ​ന​സ് അ​ഷ​റ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഒ​ഴി​പ്പി​ക്ക​ലി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.​

പ​ട്ടാ​മ്പി-കു​ള​പ്പു​ള്ളി പാ​ത​യി​ൽ നി​ള ആ​ശു​പ​ത്രി മു​ത​ൽ കു​ള​പ്പു​ള്ളി ഐ​പി​ടി വ​രെ​യു​ള്ള റോ​ഡാ​ണു വീ​തികൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന​ത്. ഐ​പി​ടി മു​ത​ൽ ഓ​ങ്ങ​ല്ലൂ​ർ വ​രെ​യു​ള്ള റോ​ഡി​ൽ വാ​ടാ​നാം​കു​റു​ശി ഗേ​റ്റി​നും ഹൈ​സ്കൂ​ളി​നും ഇ​ട​യി​ലു​ള്ള കു​റ​ച്ചു ഭാ​ഗ​മൊ​ഴി​കെ റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി. ഓ​ങ്ങ​ല്ലൂ​രി​നും പ​ട്ടാ​മ്പി​ക്കു​മി​ട​യി​ലു​ള്ള റോ​ഡ് ന​വീ​ക​ര​ണ​മാ​ണി​പ്പോ​ൾ പു​രേ‍ാ​ഗ​മി​ക്കു​ന്ന​ത്.