മാ​ലി​ന്യ​മു​ക്തസ​ന്ദേ​ശവുമായി വി​ക്ടോ​റി​യ ഗേ​ൾ​സ് എ​ൻഎ​സ്എ​സ് യൂ​ണി​റ്റ്
Friday, September 27, 2024 6:59 AM IST
ചി​റ്റൂ​ർ: എ​ൻ​എ​സ്എ​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​വ. വി​ക്ടോ​റി​യ ഗേ​ൾ​സ് എ​ൻ​എ​സ്െ​എ​സ് യൂ​ണി​റ്റ് ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ലെ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ചു. സ്വ​ച്ഛ​ത ഹി ​സേ​വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ലെ ശു​ചി​ത്വ​മി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്.

ന​ഗ​ര​സ​ഭ​യി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന പ​ന്ത്ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന് വേ​ണ്ടി പ്രി​ൻ​സി​പ്പ​ൽ ടി. ​ഗി​രി മൊ​മ​ന്‍റോ​യും ഓ​ണ​ക്കോ​ടി​യും ന​ല്കി ആ​ദ​രി​ച്ചു.