റോ​ഡ​രി​കി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കംചെ​യ്ത് വി​ദ്യാ​ർ​ഥിക​ൾ
Friday, September 27, 2024 6:59 AM IST
ഷൊ​ർ​ണൂ​ർ: റോ​ഡ​രി​കി​ൽ ഭീ​ഷ​ണി ഉ​യ​ർ​ത്തി കി​ട​ന്നി​രു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത് വി​ദ്യാ​ർ​ഥിക​ൾ. ന​ടു​വ​ട്ടം ഗ​വ. ജ​ന​ത ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻഎ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൂ​ർ​ക്ക​പ്പ​റ​മ്പ് സെ​ന്‍ററി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത​ത്. സ്കൂ​ളി​ന്‍റെ പ്ര​ധാ​ന ക​വാ​ടം മു​ത​ൽ കൂ​ർ​ക്ക​പ്പ​റ​മ്പ് സെ​ന്‍റർ വ​രെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​മു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പൂ​ർ​ണമാ​യും എ​ൻഎ​സ്എ​സ് വോളന്‍റിയ​ർ​മാ​ർ നീ​ക്കം ചെ​യ്തു. ഇ​വ ഹ​രി​ത ക​ർ​മസേ​ന​യ്ക്ക് കൈ​മാ​റി. പ്രി​ൻ​സി​പ്പ​ൽ എ​സ്.​ ജൂ​ഡ് ലൂ​യി​സ് എ​ൻഎ​സ്എ​സ് ദി​ന സ​ന്ദേ​ശം ന​ൽ​കി. കാ​മ്പ​സ് ക്ലീ​നിംഗോ​ടെ​യാ​ണ് ദി​നാ​ച​ര​ണം തു​ട​ങ്ങി​യ​ത്.


കാ​മ്പ​സി​ൽ വി​ദ്യാ​ർ​ഥിക​ൾ പ​രി​സ്ഥി​തി സൗ​ഹൃ​ദ അ​ല​ങ്കാ​രം ന​ട​ത്തി. എ​ൻഎ​സ്എ​സ് പ്രാ​ർ​ഥനാഗീ​തം ആ​ല​പി​ച്ചു. ഒ​ക്ടോ​ബ​ർ ര​ണ്ടു​വ​രെ സ്വ​ച്ഛ​ത ഹി ​സേ​വാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തും. ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പോ​സ്റ്റ​ർ പ്ര​ചാ​ര​ണം, നാ​ട​കം, തെര​ഞ്ഞെ​ടു​ത്ത കേ​ന്ദ്ര​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ജാ​ഗ്ര​ത ജ്യോ​തി തെ​ളി​യി​ക്ക​ൽ, കി​ട​പ്പു​രോ​ഗി​ക​ളെ സ​ന്ദ​ർ​ശി​ക്ക​ൽ എ​ന്നി​വ​യും ന​ട​ക്കും. എ​ൻഎ​സ്എ​സ് ദി​നാ​ച​ര​ണ​ത്തി​ന് പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​കെ. ഷം​സു​ദ്ദീ​ൻ, അ​ധ്യാ​പ​ക​രാ​യ കെ.​സു​ധീ​ർ, പി.​എ​ൻ. പ്രീ​ത, ലീ​ഡ​ർ​മാ​രാ​യ പി.​സി. മു​ഹ​മ്മ​ദ് ആ​ദി​ൽ, എം.​പി. റോ​ഷ്നി, എ​ൻ.​ മു​ഹ​മ്മ​ദ് മു​ഹ്സി​ൻ, പി.​സി. ശ്രേ​യ സു​രേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.